തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ ഉള്ള കേരള വന ഗവേഷണ സ്ഥാപനത്തിലെ ഓഫീസ് /ഫീൽഡ് ട്രിപ്പ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് താഴെ പറയുന്ന ഇനം വാഹനങ്ങൾ നിബന്ധനൾക്ക് വിധേയമായി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ നമ്പർ |
വാഹനങ്ങൾ |
സി സി |
നിർമാണ വർഷം |
1 |
6+1 സീറ്റ് |
2000 സി സി അല്ലെങ്കിൽ മുകളിൽ |
2015 ജനുവരി 1നു ശേഷം |
2 |
6+1 സീറ്റ് (A/C) -Mahindra Scorpio or
equivalent |
2000 സി സി അല്ലെങ്കിൽ മുകളിൽ |
2020 ജനുവരി 1നു ശേഷം |
3 |
6+1 സീറ്റ് A/C -Mahindra Bolero/Maruti
Suzuki Ertiga or equivalent |
1200 സി സി അല്ലെങ്കിൽ മുകളിൽ |
|
4 |
4+1 സീറ്റ് 4WD Mahindra Bolero
Camper or equivalent |
2500 സി സി അല്ലെങ്കിൽ മുകളിൽ |
നിബന്ധനകൾ
1.
ടാക്സി പെർമിറ്റ് ഉള്ള വാഹനങ്ങൾ മാത്രമാണ് അപേക്ഷിക്കുവാൻ അർഹമായിട്ടുള്ളത്.
2.
വാഹനത്തിൽ GPS ട്രാക്കിംഗ് സിസ്റ്റവം സുരക്ഷയ്ക്കം നിരീക്ഷണത്തിനും വേണ്ടി ഡാഷ് ക്യാമറയും ഉണ്ടായിരിക്കണം.
3.
വാഹനത്തിന്റെ കിലോമീറ്റർ നിരക്ക്, നിർമാണ വർഷം, ക്യുബിക് കപ്പാസിറ്റി എന്നിവ കരാറുകാരെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്നതാണ്.
4.
ടോൾ, പാർക്കിംഗ് ചാർജ്ജ്, ഇന്റർ സ്റ്റേറ്റ് പെർമിറ്റ് ചാർജ്ജ് എന്നിവ രശീതി സമർപ്പിച്ചാൽ അനുവദനീയമാണ്.
5.
വാഹനത്തിന്റെ ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ എന്നിവ കരാറുകാരൻ നിർവഹിക്കേണ്ടതാണ്.
6.
വാഹനം ഏത് സമയത്ത് ആവശ്യപ്പെട്ടാലും 15 മിനിട്ടിനുള്ളിൽ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
7.
വാഹനത്തിന്റെ ആർ.സി. ബുക്ക്, ഇൻഷൂറൻസ് , പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
8.
വാഹനത്തിന്റെ ഇൻഷൂറൻസ്, റോഡ് ടാക്സ് എന്നിവ കൃത്യമായി കരാറുകാരൻ അടച്ചിരിക്കണം.
9.
എല്ലാവിധ ഗതാഗതനിയമ ലംഘനങ്ങൾക്കുള്ള പൂർണ്ണ ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും.
10. കരാറുകാരൻ നിയോഗിക്കുന്ന ഡ്രൈവർ സൽസ്വഭാവിയും സത്യസന്ധനുമായിരിക്കണം. അയാളിൽ നിന്നും യാത്രക്കാർക്കോ സ്ഥാപനത്തിനോ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ/ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
11. കേരള വന ഗവേഷണ സ്ഥാപനത്തിന്റേതല്ലാത്ത കാരണത്താൽ യാത്രമുടങ്ങിയാൽ, ആയതിനാൽ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കരാറുകാരൻ ഉത്തരവാദിയായിരിക്കും. കരാർ വ്യവസ്ഥ പ്രകാരം മറ്റൊരു വാഹനം പകരമായി ഏർപ്പാടു ചെയ്യേണ്ടതാണ്.
12. യാത്രാരംഭത്തിലും അവസാനത്തിലും മീറ്റർ റീഡിങ് കേരള വന ഗവേഷണ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും ഗേറ്റിലെ സെക്യൂരിറ്റിയെയെയും യഥാസമയം ബോധ്യപ്പെടുത്തിയിരിക്കണം.
13. കരാറുകാരന്റെ സേവനം തൃപ്തികരം അല്ലെന്നു ബോധ്യപ്പെട്ടാൽ മുൻകൂർ നോട്ടീസ് ഇല്ലാതെ കരാർ റദ്ദു ചെയ്യുവാൻ കേരളം വന ഗവേഷണ സ്ഥാപനത്തിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
14. പ്രതിമാസം ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന തുക നിയമാനുസൃതമായ നികുതികൾക്ക് വിധേയമായിരിക്കും.
15.
‘കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്നതിനുള്ള ക്വട്ടേഷൻ’ എന്ന് കവറിനു മുകളിൽ എഴുതി രജിസ്ട്രാർ, കേരള വന ഗവേഷണ സ്ഥാപനം, പീച്ചി, തൃശ്ശൂർ 680653 എന്ന വിലാസത്തിൽ 2025 ഏപ്രിൽ 21നു വൈകിട്ട് 3 മണിക്ക് മുൻപ് സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾ അടുത്ത ദിവസം ഉച്ച കഴിഞ്ഞു വൈകിട്ടു 3 മണിക്ക് തുറക്കും.
16.
ക്വട്ടേഷൻ സ്വീകരിക്കുവാനും റദ്ദാക്കുവാനുമുള്ള അധികാരം കേരളം വന ഗവേഷണ സ്ഥാപനത്തിലെ രജിസ്ട്രാറിൽ നിക്ഷിപ്തമാണ്.
രജിസ്ട്രാർ
Date of notification: April 1, 2025 | April 21, 2025 |