കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന അനുബന്ധ വിഷയങ്ങളില്‍ പ്രവീണരായ ഗവേഷകരാണ്‌ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. (കെ‌എഫ്‌ആർ‌ഐ). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഷ്ണമേഖലാ വനവൽക്കരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നടത്തിയ ഗവേഷണങ്ങള്‍ക്ക് ഈ സ്ഥാപനം നല്‍കിയ സംഭാവന വലുതാണ്‌. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയമായ നിര്‍വ്വഹണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, 1975 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിനെ വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ശാസ്ത്രീയ പിന്തുണ നൽകുന്നതിനുമായി ഉഷ്ണമേഖലാ വനവൽക്കരണത്തിന്റെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യുന്നു. 2002 ൽ കെ‌എസ്‌സി‌ടി‌ഇ രൂപീകരിച്ചപ്പോൾ കെ‌എഫ്‌ആർ‌ഐ സംസ്ഥാനത്തെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ (കെ‌എസ്‌സി‌ടി‌ഇ) അഞ്ച് ഗവേഷണ-വികസന കേന്ദ്രങ്ങളിലൊന്നായി മാറി.

ഡോ.കെ.എം. ഭട്ട് അനുസ്മരണന സമ്മേളനം 2019

ഡോ.കെ.എം. ഭട്ട് അനുസ്മരണന സമ്മേളനവും ഒമ്പതാമത് (2018 വര്‍ഷത്തെ) ഡോ. കെ. എം. ഭട്ട് മെമ്മോറിയൽ അവാർഡ് വിതരണവും 2019 ഒക്ടോബർ 24 ന് കെ എഫ് ആര്‍ ഐ, പീച്ചിയില്‍ നടന്നു. കെ‌എഫ്‌ആർ‌ഐയിലെ ഫോറസ്റ്റ് ഹെൽത്ത് ഡിവിഷനിലെ ശ്രീ അലക്സ്, സി.ജെ യാണ്‌ 2018 വര്‍ഷത്തെ സമ്മാനജേതാവ്‌. ഡോ. അനൂപ്, ഇ.വി., പ്രൊഫ. & ഹെഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്റ്റ് പ്രൊഡക്ട്സ് ആന്റ് യൂട്ടിലൈസേഷൻ, കോളേജ് ഓഫ് ഫോറസ്ട്രി, കെ.എൻ.യു, തൃശ്ശൂർ, ചടങ്ങിൽ മുഖ്യാതിഥിയായി. കെ‌എഫ്‌ആർ‌ഐയുടെ വളർന്നുവരുന്ന മികച്ച ഗവേഷകര്‍ക്കായി അന്തരിച്ച ഡോ. കെ. എം. ഭട്ടിന്റെ കുടുംബമാണ് എൻ‌ഡോവ്‌മെന്റ് ആരംഭിച്ചത്.